ഡൊണഗൽ: ലണ്ടനിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഡൊണഗൽ സ്വദേശി അറസ്റ്റിൽ. ബൻക്രാനയിലെ ഹീത്ത് പാർക്കിലെ താമസക്കാരനായ മൈക്കിൾ മക്ലാഫ്ളിൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 31 ന് ആയിരുന്നു ഇയാൾ ഓടിച്ചിരുന്ന വാഹനം ഇടിച്ച് 65 കാരിയ്ക്ക് സാരമായി പരിക്കേറ്റത്.
സൗത്ത് ഈസ്റ്റ് ലണ്ടനിലെ സൗത്ത്എൻഡ് ലൈനിൽ ആയിരുന്നു സംഭവം. വാഹനം ഇടിച്ചതിന് പിന്നാലെ ഇയാൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 65 കാരി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇയാൾക്കെതിരെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഉൾപ്പെടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post

