മീത്ത്: കൗണ്ടി മീത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. ഇരുചക്രവാഹനവും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഡൺബോയിനിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ആർ156 ൽ ആയിരുന്നു അപകടം ഉണ്ടായത്. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ സാരമായി പരിക്കേറ്റ 50 കാരൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. നാവനിലെ മോർച്ചറിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ കാറിന്റെ ഡ്രൈവറായ 70 കാരന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

