ഡബ്ലിൻ: ഡബ്ലിനിൽ വെടിവയ്പ്പ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ക്ലോണ്ടാൽക്കിനിൽ സെന്റ് കില്ലിയൻസ് പാർക്കിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.
രാത്രി 8.55 ഓടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തുകയായിരുന്നു. 40 കരനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവസ്ഥലത്ത് വിദഗ്ധസംഘം പരിശോധന നടത്തി. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

