കോർക്ക്: കോർക്ക് നഗരത്തിൽ പുതിയ 800 വീടുകൾ ഒരുങ്ങുന്നു. രണ്ട് ഭവന പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ 800 വീടുകൾ നിർമ്മിക്കുന്നത്. കിൻസലെ റോഡിലും ആൽബർട്ട് ക്വായിലും ആണ് വീടുകൾ നിർമ്മിക്കുക.
നഗരത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ ഭവന പദ്ധതി നടപ്പിലാകുന്നത്. കിൻസലെ റോഡിൽ 606 വീടുകൾ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. ആൽബർട്ട് ക്വായിൽ 217 വീടുകളാണ് നിർമ്മിക്കുന്നത്. സ്റ്റുഡിയോ അപ്പാർട്ട് മെന്റുകൾ, വൺ, ടു, ത്രീ ബെഡ്റൂം അപ്പാർട്ട്മെന്റുകൾ എന്നിവയാണ് നിർമ്മിക്കുന്നത്.
Discussion about this post

