ലാവോയിസ്: കൗണ്ടി ലാവോയിസിൽ 70 കാരന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ വീണ്ടും സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ജനുവരി 28 ന് ആയിരുന്നു ലാവോയിസിലെ ആബിലെയ്ക്സ് സ്ട്രീറ്റിൽവച്ച് അപകടം ഉണ്ടായത്.
ഇതുവരെ നടത്തിയ അന്വേഷണത്തിൽ കാര്യമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. ഇതേ തുടർന്നാണ് വീണ്ടും സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. 70 കാരനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
Discussion about this post

