ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു. 70 വയസ്സുള്ള പുരുഷനാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
ക്ലോൺമെലിലെ കാരിഗീൻ ഹൗസിംഗ് എസ്റ്റേറ്റിലുള്ള വീട്ടിൽ ആയിരുന്നു സംഭവം. വിവരം അറിഞ്ഞ് ഉടൻ തന്നെ അടിയന്തിര സേവനങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തീ പൂർണമായി നിയന്ത്രണ വിധേയമാക്കിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പൊള്ളലേറ്റ നിലയിൽ വയോധികനെ കണ്ടത്. അപ്പോഴേയ്ക്കും അദ്ദേഹത്തിന് ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ശനിയാഴ്ച കോർക്കിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് 60 കാരൻ മരിച്ചിരുന്നു.
Discussion about this post

