ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടം. 60 കാരൻ മരിച്ചു. കെയ്റോയിൽ ഇന്നലെ രാവിലെയോടെയായിരുന്നു അപകടം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ 10.40 ഓട് കൂടി കിൽമോയ്ലറിലെ എൻ 4 ൽ ആയിരുന്നു അപകടം ഉണ്ടായത്. അദ്ദേഹത്തിന്റെ കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. അടിയന്തിര സേവനങ്ങൾ ഉടനെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിയാതെ വരികയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ടിപ്പററി യൂണിവേഴ്സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

