ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടികൾ പ്രഖ്യാപിച്ച് വെസ്റ്റ്ലൈഫ്. ഡബ്ലിനിലെ 3അരീനയിൽ അഞ്ച് പരിപാടികളാണ് പ്രമുഖ ബാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാൻഡിന്റെ 25ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി കൂടിയാണ് 3അരീനയിൽ പരിപാടി അവതരിപ്പിക്കുന്നത്.
അടുത്ത വർഷം സെപ്തംബറിലാണ് പരിപാടി. ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ നിശ്ചയിച്ചിരിക്കുന്ന പരിപാടിയ്ക്ക് ശേഷം സെപ്തംബർ 22 മുതൽ 26 വരെയാണ് ബാൻഡ് ഡബ്ലിനിൽ സംഗീത വിരുന്ന് ഒരുക്കുക.
Discussion about this post

