ഡബ്ലിൻ: നോർതേൺ അയർലന്റിൽ നിന്നും റിപ്പബ്ലിക് ഓഫ് അയർലന്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവർ പിടിയിൽ. അതിർത്തിയിൽ നടത്തിയ പരിശോധനയിൽ 450 പേരാണ് പിടിയിലായത്. ഓപ്പറേഷൻ സോണറ്റ് എന്ന പേരിലാണ് പോലീസ് അതിർത്തിയിൽ മിന്നൽ പരിശോധന നടത്തിയത്.
ബലാത്സംഗ കേസിലെ പ്രതി ഉൾപ്പെടെ പിടിയിലായവരിൽ ഉൾപ്പെടുന്നു. ദി ഫേം എന്ന ക്രിമിനൽ സംഘം നോർതേൺ അയർലന്റിൽ നിന്നും റിപ്പബ്ലിക്കൻ അയർലന്റിലേക്ക് ബസിൽ ആളുകളെ കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന നടത്തിയത്. അതിർത്തി കടന്നെത്തുന്ന ബസുകളിൽ പരിശോധന തുടരുകയാണ്.
അതേസമയം പരിശോധനയുടെ പശ്ചാത്തലത്തിൽ അയർലന്റിലെ മലയാളി സമൂഹത്തിന് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിർത്തി കടന്ന് യാത്ര ചെയ്യുമ്പോൾ ഐറിഷ് വിസ അല്ലെങ്കിൽ ബ്രിട്ടീഷ് – ഐറിഷ് വിസ സ്കീം പ്രകാരമുള്ള എൻഡോഴ്സ്മെന്റ് ആവശ്യമാണ്.

