ബെൽഫാസ്റ്റ്: 5 ജി മാസ്റ്റിന് തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 42 വയസ്സുള്ള യുവാവിനെയാണ് നോർതേൺ അയർലന്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽവിട്ടു.
ബെൽഫാസ്റ്റിൽ മൂന്നാളോം 5 ജി മാസ്റ്റുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. ഇതിനെല്ലാം പിന്നിൽ അറസ്റ്റിലായ യുവാവാണെന്നാണ് പോലീസിന്റെ നിഗമനം. ഇയാൾക്ക് കൃത്യം നടത്താൻ മറ്റുള്ളവരിൽ നിന്നും സഹായം ലഭിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്.
അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

