വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ഇ- സ്കൂട്ടർ അപകടം. സംഭവത്തിൽ 40 കാരൻ മരിച്ചു. ക്രിസ്തുമസ് ദിനത്തിൽ രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ 80 വയസ്സുള്ള മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
യുവാവ് സഞ്ചരിച്ച ഇ- സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 40 കാരന് സാരമായി പരിക്കേറ്റു. അദ്ദേഹത്തെ ഉടനെ തന്നെ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 80 വയസ്സുകാരനും ഇവിടെയാണ് ചികിത്സയിൽ കഴിയുന്നത്.
Discussion about this post

