ഡൗൺ: കൗണ്ടി ഡൗണിൽ വീടിനുള്ളിൽ 84 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രതിയെന്ന് സംശയിക്കുന്ന 40 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടോടെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ന്യൂകാസിൽ സ്വദേശിയായ സീൻ സ്മാൾ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഇയാളെ സ്ലീവെൻബ്രോക്കിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ മരണം കൊലപാതകം ആണെന്ന് പോലീസിന് വ്യക്തമായി. ഇതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ലൈംഗിക പീഡന കേസിലെ പ്രതിയാണ് സീൻ. മൂന്ന് വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസമാണ് ഇയാൾ മോചിതനായത്. ഇതിന് പിന്നാലെയായിരുന്നു മരണം.
Discussion about this post

