ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ എജർജൻസി സർവ്വീസുകളിലേക്ക് വ്യാജ കോളുകൾ വിളിച്ചയാൾ അറസ്റ്റിൽ. 28 കാരനായ നഥാൻ കോഗ്ലൻ ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഡൊണഗൽ തീരത്ത് മൃതദേഹങ്ങൾ ഒഴുകി നടക്കുന്നുവെന്ന് പറഞ്ഞാണ് ഇയാൾ എമർജൻസി സർവ്വീസുകളിലേക്ക് വിളിച്ചത്. ഇത് വിശ്വസിച്ച് ജീവനക്കാർ ഇവിടെ എത്തുകയും ചെയ്തു. അപ്പോഴാണ് ലഭിച്ച ഫോൺ കോൾ വ്യാജം ആണെന്ന് വ്യക്തമായത്. ഇതോടെ നടപടി സ്വീകരിക്കുകയായിരുന്നു. കൗണ്ടി ക്ലെയറിലെ എന്നിസ് സ്വദേശിയാണ് നഥാൻ കോഗ്ലൻ.
Discussion about this post

