ഡബ്ലിൻ: അയർലൻഡിൽ നാഷണൽ ആംബുലൻസ് സർവ്വീസിലെ ജീവനക്കാരുടെ സമരം അവസാനിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് 24 മണിക്കൂർ നീണ്ട സമരം അവസാനിച്ചത്. അതേസമയം ജീവനക്കാരുടെ സമരം വലിയ ബുദ്ധിമുട്ടാണ് കഴിഞ്ഞ ദിവസം സൃഷ്ടിച്ചത്. രോഗികളുടെ ആവശ്യങ്ങളോട് പ്രതികരിക്കാൻ പതിവിലും അധികം സമയമെടുത്തു.
തിങ്കളാഴ്ച ആരംഭിച്ച വർക്ക് ടു റൂൾ രീതിയിലുള്ള പണിമുടക്ക് ഇപ്പോഴും തുടരുകയാണ്. ഈ മാസം 19 നും ആംബുലൻസ് ജീവനക്കാർ പണി മുടക്കം. 48 മണിക്കൂർ നേരത്തേയ്ക്കാണ് പണിമുടക്ക്. മെയ് 26 ന് 72 മണിക്കൂർ നീണ്ട പണിമുടക്കും ഉണ്ടാകും. പ്രശ്നത്തിന് പരിഹാരം ആയില്ലെങ്കിൽ കൂടുതൽ പണി മുടക്ക് നടത്താനാണ് ജീവനക്കാരുടെ തീരുമാനം. ശമ്പളത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഫോർസ, യുണൈറ്റ് എന്നീ സംഘടനകളിടെ ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്.

