മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടം. 19 കാരന് ജീവൻ നഷ്ടമായി. ബോഹെർമീനിലെ ഡർഹാംസ്ടൗൺ സ്വദേശി ടി.കെ മക്ഡൊണെലാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വൈകീട്ട് സുഹൃത്തിനൊപ്പം സൈക്ലിംഗ് പരിശീലിക്കുകയായിരുന്നു 19 കാരൻ. ഇതിനിടെ ഇരുവരെയും അമിത വേഗതയിൽ എത്തിയ വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്താതെ പോയി. വിവരം അറിഞ്ഞ പോലീസ് പിന്നീട് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

