ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിലുണ്ടായ കത്തി ആക്രമണത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ. 17 വയസ്സുള്ള ആൺകുട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സഫോക്ക് ഗ്ലെൻ പ്രദേശത്ത് രാത്രി 9.20 ഓടെ ആയിരുന്നു സംഭവം. ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കൈവശമുള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
തെരുവിൽ ആളുകൾ വഴക്കിടുന്നതുമായി ബന്ധപ്പെട്ടുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് എത്തിയതായിരുന്നു പോലീസ്. അപ്പോഴാണ് യുവാവിനെ കുത്തേറ്റ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ 17 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടി ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

