ബെൽഫാസ്റ്റ്: പിഎസ്എൻഐയുടെ പുതിയ വിദ്യാർത്ഥി ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പങ്കെടുക്കും. ഇതോടെ പാസിംഗ്ഔട്ട് പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി അദ്ദേഹം മാറും. 40 ഓളം പുതിയ ഓഫീസർമാരാണ് പരിശീലനം പൂർത്തിയാക്കുന്നത്.
പിഎസ്എൻഐ ചീഫ് കോൺസ്റ്റബിൾ ജോൺ ബൗച്ചർ, വടക്കൻ അയർലൻഡ് സ്റ്റേറ്റ് സെക്രട്ടറി ക്രിസ് ബ്രയാന്റ് എന്നിവരും പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുക്കും.
Discussion about this post

