ഡബ്ലിൻ: അയർലൻഡിൽ അടുത്ത അടുത്ത ആഴ്ച ലുവാസ് സർവ്വീസുകൾക്ക് നിയന്ത്രണം. യൂറോപ്യൻ രാഷ്ട്രതലവന്മാരുടെയും സർക്കാർ മേധാവികളുടെയും നിർണായക ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തിലാണ് സർവ്വീസുകൾക്ക് തടസ്സം നേരിടുന്നത്. ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ വലിയ ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. ഇതാണ് ലുവാസ് സേവനങ്ങളെയും ബാധിക്കുന്നത്.
നവംബർ 10 മുതൽ 13 വരെയാണ് ഗതാഗത നിയന്ത്രണം. ഇതിന്റെ ഭാഗമായി റോഡുകൾ അടച്ചിടും. യൂറോപ്യൻ പൊളിറ്റിക്കൽ കമ്യൂണിറ്റി ഉച്ചകോടി നവംബർ 12 വ്യാഴാഴ്ചയാണ് ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്നത്. 10 മുതൽ 13 വരെ കസ്റ്റം ഹൗസിന് കിഴക്കുള്ള ക്വേകളിലൂടെ പോകുന്ന ബസ് സർവ്വീസുകൾ വഴിതിരിച്ചുവിടും. കനോലി മേഖലയിലും തെക്കു കിഴക്കൻ സിറ്റി സെന്ററിലും ബസ് സ്റ്റോപ്പുകളും ടെർമിനലുകളിലും മാറ്റം ഉണ്ടാകും.

