ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് 2.3 മില്യൺ യൂറോയിലധികം വിലവരുന്ന ലഹരി. കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ സംഭവത്തിന്റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ ഇപ്പോഴാണ് പുറത്തുവിട്ടത്. ഇലക്ട്രിക് ബോക്സ് എന്ന് എഴുതിയ ലോഹ പെട്ടിയിൽ ഒളിപ്പിച്ച് ലഹരി കടത്താൻ ആയിരുന്നു പ്രതികളുടെ ശ്രമം.
ഹെർബൽ കഞ്ചാവ് ആയിരുന്നു പെട്ടിയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. 112.95 കിലോ കഞ്ചാവ് ആയിരുന്നു പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 22,59,000 രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. തായ്ലൻഡിൽ നിന്നുമാണ് ഡബ്ലിനിലെ വിലാസത്തിലേക്ക് കഞ്ചാവ് എത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post

