ഡബ്ലിൻ: ശമ്പളത്തർക്കത്തിൽ സർക്കാരിൽ നിന്നും ഔദ്യോകിമായുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഫോർസ. സർക്കാർ ചർച്ചയ്ക്ക് ക്ഷണിമുമെന്നാണ് കരുതുന്നതെന്നും ഔദ്യോഗികമായി ക്ഷണിക്കുന്നത് കാത്തിരിക്കുകയാണെന്നും ഫോർസ ജനറൽ സെക്രട്ടറി കെവിൻ കള്ളിനാൻ പറഞ്ഞു. ഇന്നലെ വൈകീട്ട് മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എസ്ഐപിടിയു, ഐഎൻഎംഒ, ഐഎൻടിഒ, ഫോർസ എന്നീ ട്രേഡ് യൂണിയനിലെ നേതാക്കൾ ഇന്നലെ യോഗം ചേർന്നിരുന്നു. ബുധനാഴ്ചത്തെ സമരത്തിന്റെ സ്വാധീനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു യോഗം. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെ ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ചയ്ക്കുള്ള വഴികൾ തേടുകയാണെന്ന് പൊതുചിലവ് മന്ത്രി ജാക്ക് ചേംബേഴ്സ് വ്യക്തമാക്കിയിരുന്നു.

