ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ പ്രസിഡന്റുമാരുടെ യോഗം ഇന്ന്. ഐറിഷ് പ്രസിഡന്റ് കാതറിൻ കനോലി പ്രസിഡന്റുമാരുടെ യോഗത്തിൽ പങ്കെടുക്കും. സ്ലോവേനിയയിലെ ലുബ്ലിയാനയിലാണ് യോഗം ചേരുന്നത്. ആഗോളതലത്തിൽ പ്രതിസന്ധി നേരിടുന്ന കാലത്ത് ചിന്തിക്കാനുള്ള അവസരമാണ് ഇതെന്ന് പ്രസിഡന്റ് പ്രതികരിച്ചു.
യോഗത്തിൽ പങ്കെടുക്കാനായി ഇന്നലെ തന്നെ പ്രസിഡന്റ് ലുബ്ലിയാനയിൽ എത്തിയിട്ടുണ്ട്. ഭർത്താവും കനോലിയെ അനുഗമിച്ചിട്ടുണ്ട്. ഇരുവരും ചേർന്ന് ഇന്നലെ രാത്രിയിൽ ലുബ്ലിയാനയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന ഔദ്യോഗിക അത്താഴ വിരുന്നിൽ പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം ഇന്ന് വൈകീട്ട് സ്ലോവേനിയിലെ ഐറിഷ് സമൂഹത്തെ പ്രസിഡന്റ് കാണും. സ്ലോവേനിയയിലെ ഐറിഷ് അംബാസഡർ കരോലിൻ ഫെലാൻ ഒരുക്കുന്ന സ്വീകരണത്തിൽ അവർ പങ്കെടുക്കും

