ഡബ്ലിൻ: അയർലൻഡിൽ ഗാർഡകളുടെ എണ്ണം വീണ്ടും വർധിക്കുന്നു. ടെമ്പിൾമോറിലെ ഗാർഡ കോളേജിൽ നിന്നും ഇന്ന് 200 ഗാർഡകൾ കൂടി ബിരുദം നേടുന്നതോടെ സേനയുടെ ശക്തി 14,825 അംഗങ്ങളായി ഉയരും. സേനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് അംഗങ്ങളുടെ എണ്ണം ഇത്രയേറെ ഉയരുന്നത്.
ഫ്രണ്ട് ലൈൻ പോലീസിംഗിനെ പിന്തുണയ്ക്കുന്നതിനായി ഓരോ ഗാർഡ ഡിവിഷനിലേക്കും അധിക ഗാർഡകളെ നിയോഗിക്കുമെന്ന് ഗാർഡ ആസ്ഥാനം അറിയിച്ചു. 398 ഗാർഡകൾ ഇപ്പോൾ പരിശീലനത്തിലാണ്. ഇന്ന് 207 ഗാർഡകളാണ് പരിശീലനം പൂർത്തിയാക്കി പദവിയിലേക്ക് എത്തുന്നത്. കൊറോണയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇത്രയും അധികം അംഗങ്ങൾ ബിരുദം നേടുന്നത്.
Discussion about this post

