വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ ഡാറ്റാ സെന്ററിന് അനുമതി നിരസിച്ചു. വാട്ടർഫോർഡ് സിറ്റി- കൗണ്ടി കൗൺസിലാണ് അനുമതി നിരസിച്ചത്. കിൽമീഡനിൽ നിർമ്മിക്കാനൊരുങ്ങുന്ന സെന്ററിനെതിരെ വലിയ പ്രതിഷേധമാണ് പ്രദേശവാസികളിൽ നിന്നും ഉയർന്നിരുന്നത്. ഇതിനിടെയാണ് ആസൂത്രണ കമ്മീഷൻ അനുമതി നിരസിച്ചത്.
മുൻ കിൽമീഡൻ ചീസ് ഫാക്ടറിയുടെ സ്ഥലവും അനുബന്ധ മേഖലകളും ഉൾക്കൊള്ളിച്ചാണ് പദ്ധതി നടപ്പിലാക്കാനിരുന്നത്. ക്രാഗ് രത്ന്യൂ ഡിസി ലിമിറ്റഡും കെന്റ് ഹോംസം ലിമിറ്റഡും സംയുക്തമായിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതി പരിസ്ഥിതിയ്ക്കുണ്ടാക്കിയേക്കാവുന്ന ആഘാതവും ജനങ്ങളുടെ എതിർപ്പും കണക്കിലെടുത്താണ് കൗൺസിൽ അനുമതി നിഷേധിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

