ഡബ്ലിൻ: ഐറിഷ് ജനതയോട് സൈബർ ബ്രേക്കിന് ആഹ്വാനം. 24 മണിക്കൂർ നേരം എല്ലാവരും ഓൺലൈൻ ലോകത്ത് നിന്നും വിട്ട് നിൽക്കണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സൈബർബ്രേക്ക് 2026 ന്റെ ഭാഗമാണ് ഇത്. എച്ച്എസ്ഇയാണ് ഇതിന് പിന്തുണ നൽകുന്നത്.
ഇന്ന് വൈകീട്ട് ഏഴ് മണി മുതൽ സ്മാർട്ട്ഫോണുകളും മറ്റ് ഡിവൈസുകളും ഓഫാക്കണം എന്നാണ് നിർദ്ദേശം. ഓൺലൈനിൽ കയറുന്നതിൽ നിന്നും 24 മണിക്കൂർ നേരം ഇടവേളയെടുക്കണം. 25,000ത്തിലധികം ആളുകൾ ഇതിനകം സൈൻ അപ്പ് ചെയ്തിട്ടുള്ള വാർഷിക പരിപാടി, ഡിജിറ്റൽ ദിനചര്യകൾ പുനസ്ഥാപിക്കുന്നതിനും, ആരോഗ്യകരമായ ഓൺലൈൻ ശീലങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള അവസരം നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. സോഷ്യൽ മീഡിയയുടെ ഉപയോഗം, സുരക്ഷ എന്നിവ സംബന്ധിച്ച് ആശങ്കാജനകമായ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സൈബർ ബ്രേക്ക് എടുക്കുന്നത്.

