വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വീട്ടിൽ ഉണ്ടായ തീവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സംസ്കാരവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്തുവിട്ടു. കുടുംബാംഗങ്ങളാണ് വിവരങ്ങൾ പങ്കുവച്ചത്. കിം ഇംഗ്ലീഷ്, ഭാര്യ ഫിലിപ്പ് ഇംഗ്ലീഷ് ഇവരുടെ മക്കളായ 12 കാരൻ കല്ലത്ത്, ഒൻപതുകാരൻ ജെയ്ഡൻ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവരുടെ സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. വാട്ടർഫോർഡ് നഗരത്തിലെ ദി ഫോളിയിലുള്ള സേക്രഡ് ഹാർട്ട് പള്ളിയിൽ ആയിരിക്കും സംസ്കാരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ. ഇവിടുത്തെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹങ്ങൾ കിൽബാറി സെമിത്തേരിയിൽ സംസ്കരിക്കും. അതേസമയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണ്. ആറും 14 വും വയസ്സുള്ള കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരുടെ നില ഗുരുതരമായതുകൊണ്ട് തന്നെ സംഭവത്തിൽ മരണ സംഖ്യ ഉയർന്നേക്കാമെന്ന ആശങ്കയും ഉണ്ട്.

