കാസർകോട് : കാസർകോട് പൊയിനാച്ചിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. വേണുഗോപാൽ (50), ഭാര്യ സ്മിത (40) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
ദമ്പതികളുടെ മകൻ ശിവാനന്ദ് (19) ഇക്കഴിഞ്ഞ ഡിസംബർ 29 ന് ട്രെയിൻ തട്ടി മരിച്ചിരുന്നു . റാപ്പർ വേടന്റെ പരിപാടി കാണാൻ വന്നതായിരുന്നു ശിവാനന്ദ് . എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. ഏക മകന്റെ മരണത്തെത്തുടർന്ന് ദമ്പതികൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇക്കാര്യത്തിൽ മാനസിക ചികിത്സയും തേടിയിരുന്നു. ഏക മകന്റെ വിയോഗം താങ്ങാനാവാതെ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

