ദിവസവും പാൽ കുടിക്കുന്ന ശീലം എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കുണ്ട് . കുട്ടികൾക്കും, മുതിർന്നവർക്കും ആരോഗ്യം നിലനിർത്താൻ പാൽ കുടിക്കുന്നത് നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ആരോഗ്യത്തിന് ഏതാണ് നല്ലത്, തണുത്ത പാലോ ചൂടുള്ള പാലോ? എന്ന് പലർക്കും സംശയമുണ്ട്.
നമുക്ക് സൗകര്യപ്രദമായ ഏത് രീതിയിലും പാൽ കഴിക്കാം. എന്നാൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ തണുത്ത പാൽ കുടിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. തണുത്ത പാൽ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കും, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, ഇത് നമ്മുടെ പേശികൾക്ക് വളരെ ഗുണം ചെയ്യുമെന്നും പറയപ്പെടുന്നു. അതുകൊണ്ടാണ് വ്യായാമത്തിന് ശേഷം തണുത്ത പാൽ കുടിക്കാൻ ഡോക്ടർമാർ ഉപദേശിക്കുന്നത്. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് തണുത്ത പാൽ കുടിക്കുന്നത് നല്ലതാണെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു, കാരണം ഇതിന് അസ്ഥികളെ ശക്തിപ്പെടുത്താനുള്ള കഴിവുണ്ട്.
എന്നാൽ ഉറങ്ങാൻ പോകുന്നതിനു മുമ്പ് ചൂട് പാൽ കുടിക്കുന്നത് വളരെ നല്ലതാണെന്ന്, ഡോക്ടർമാർ പറയുന്നു .അത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത് . മാത്രമല്ല, ചൂട് പാൽ തണുത്ത പാലിനേക്കാൾ വേഗത്തിൽ ദഹിക്കും, അതിനാൽ ദഹനപ്രശ്നങ്ങളുള്ളവർ ചൂട് പാൽ കുടിക്കാൻ നിർദ്ദേശിക്കുന്നു. കൂടാതെ, ചൂട് പാൽ ശരീരത്തിന് ഉന്മേഷവും നൽകുന്നതായി വിദഗ്ധർ പറയുന്നു.

