ആർക്കും എപ്പോൾ വേണമെങ്കിലും വരുന്ന ഒന്നാണ് ഇക്കിൾ . ചിലർക്കെങ്കിലും ഇത് ദീർഘനേരം നിൽക്കാറുണ്ട്. വളരെ അസ്വസ്ഥതയുളവാക്കുന്ന ഒരവസ്ഥയാണീ ഇക്കിൾ.ഇക്കിൾ പലപ്പോഴും കുറച്ചു സെക്കന്റുകൾ കൊണ്ടോ മിനുറ്റുകൾക്കുള്ളിലോ വന്നുപോകുകയാണ് പതിവ്. നമ്മളെന്തെങ്കിലും പൊടിക്കൈകൾ കാണിക്കുമ്പൊ അതങ്ങ് പോകുന്നതാണ് ഭൂരിപക്ഷത്തിന്റെയും അനുഭവം .
ശരീരത്തിലെ ഡയഫ്രം പേശികളിലെ പ്രശ്നങ്ങൾ മൂലമാണ് ഇക്കിൾ ഉണ്ടാകുന്നത്. ഇത് നമ്മുടെ ശ്വസനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പേശി പെട്ടെന്ന് ചുരുങ്ങുമ്പോഴാണ് ഇക്കിൾ ഉണ്ടാകുന്നത്. എന്നാൽ ഇത് മാത്രമല്ല ഇക്കിൾ ഉണ്ടാകാനുള്ള കാരണം. ഇക്കിൾ ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഭക്ഷണം വേഗത്തിൽ കഴിക്കുകയോ വെള്ളം വേഗത്തിൽ കുടിക്കുകയോ ചെയ്യുന്നത് വയറ്റിൽ ധാരാളം വായു പ്രവേശിക്കാൻ കാരണമാകും. സോഡ, ബിയർ തുടങ്ങിയ ഉയർന്ന കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കുന്നതും ഇക്കിളിന് കാരണമാകും
ഇക്കിൾ കുറയ്ക്കാൻ തൊണ്ടയിൽ വെള്ളം പിടിച്ചു നിർത്തുക. ഇങ്ങനെ ചെയ്യുന്നത് ഇക്കിൾ കുറയ്ക്കും.
തണുത്ത വെള്ളം കുടിക്കുന്നത് ഇക്കിൾ കുറയ്ക്കും.
ഇക്കിൾ പെട്ടെന്ന് ശമിപ്പിക്കാൻ, കുറച്ച് പഞ്ചസാര വായിൽ ഇട്ട് പതുക്കെ ചവയ്ക്കുക.
തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതും, കുറച്ച് സെക്കൻഡ് ശ്വാസം പിടിച്ചു നിർത്തുന്നതും ഇക്കിൾ നിയന്ത്രിക്കാൻ സഹായിക്കും.
വായിൽ ഒരു ഐസ് ക്യൂബ് വെച്ച് പതുക്കെ ചവയ്ക്കുന്നത് ഇക്കിളിൽ നിന്ന് ആശ്വാസം നൽകും.
ഒരു അല്ലി വെളുത്തുള്ളി കഴിക്കുകയോ ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് കുടിക്കുകയോ ചെയ്യുന്നത് ഇക്കിൾ കുറയ്ക്കാൻ സഹായിക്കും

