ഡബ്ലിൻ: ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കാലാവസ്ഥാനിരീക്ഷണം നടത്തുന്ന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. മെറ്റ് ഐറാനുമായി സഹകരിച്ചാണ് കോളേജിൽ കേന്ദ്രം പ്രവർത്തിക്കുന്നത്. അയർലൻഡിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്.
എഐഎംഎസ്ഐആർ (എഐ ഫോർ മെറ്റീരിയോളജിക്കൽ സർവീസസ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് ) സെന്റർ എന്നാണ് പുതിയ കേന്ദ്രത്തിന് പേര് നൽകിയിരിക്കുന്നത്. എഐഎംഎസ്ഐആറിന്റെ സജ്ജീകരണത്തിനായി 5 മില്യൺ യൂറോയുടെ നിക്ഷേപമാണ് മെറ്റ് ഐറാൻ നടത്തിയിരിക്കുന്നത്.
Discussion about this post

