ടിപ്പററി: കൗണ്ടി ടിപ്പററിയിലെ സ്ലീവെനമോണിലെ കാട്ടുതീ അണയ്ക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവന്നേയ്ക്കുമെന്ന് ചീഫ് ഫയർ ഓഫീസർ. വലിയ പ്രദേശത്തേയ്ക്ക് കാട്ടുതീ വ്യാപിച്ചിട്ടുണ്ട്. തെക്ക് ഭാഗത്തെ മലയിലെ തീ നിയന്ത്രണവിധേയമാക്കാൻ ജീവനക്കാർ നാലാം ദിവസവും ചിലഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച തൊട്ടടുത്തുള്ള വനത്തിലേക്ക് തീ പടർന്നിട്ടുണ്ട്. ഹെലികോപ്റ്റർ ഉൾപ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. വ്യോമസേനയുടെ പിന്തുണയും തീ അണയ്ക്കൽ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്നുണ്ട്. ഭൂപ്രകൃതി പ്രദേശത്തേയ്ക്ക് എത്തിപ്പെടാൻ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത് കെടുത്താൻ പ്രയാസമാണ്. അതിനാലാണ് തീ പടർന്നുകൊണ്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥകൂടി കണക്കിലെടുക്കുമ്പോൾ തീ കൂടുതൽ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

