ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ പൊതുജനസഹായം തേടി ഗാർഡ. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. 15 വയസ്സുള്ള ചെൽസി സെഗ്രൂവിനെയാണ് കാണാതെ ആയത്.
2026 ഒക്ടോബർ 10 ന് ആയിരുന്നു കുട്ടിയെ അവസാനമായി കണ്ടത്. ഇതിന് പിന്നാലെ കാണാതെ ആകുകയായിരുന്നു. ലൂത്തിലെ ടെർമോൺഫെക്കിനിലാണ് കൗമാരക്കാരൻ അവസാനമായി എത്തിയത്. ചെൽസിയ്ക്ക് ഏകദേശം അഞ്ചടി നാല് ഇഞ്ച് ഉയരമാണുള്ളത്. ഇടത്തരം ശരീര ഘടനയും നീളം കുറഞ്ഞ കറുത്ത മുടിയും ഉണ്ട്. തവിട്ട് നിറമുള്ള കണ്ണുകളാണ് കുട്ടിയ്ക്കുള്ളത്.
Discussion about this post

