വിക്ലോ: ഈ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം സ്വന്തമാക്കി വിക്ലോ മലയാളി. കഥാകൃത്തും സംവിധായകനുമായ ജോമി ജോസ് കൈപ്പറേട്ടിനാണ് പുരസ്കാരം ലഭിച്ചത്. കരുതൽ എന്ന സിനിമയ്ക്കാണ് പുരസ്കാരം. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയ്ക്ക് നൽകിവരുന്ന പുരസ്കാരമാണ് ഫിലിം ക്രിട്ടിക്സ് പുരസ്കാരം.
കോട്ടയം സ്വദേശിയാണ് ജോമി ജോസ്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. പ്രശാന്ത്മുരളി, ഐശ്വര്യ നന്ദൻ, സുനിൽ സുഗത, കോട്ടയം രമേശ്, സിബി തോമസ്, സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, ഷീജോ കുരിയൻ, ജോസ് കൈപ്പാറേട്ട് , മോളി പയസ്, ജോ സ്റ്റീഫൻ, ഷെറിൻ സാം എന്നിവരാണ് കരുതലിലെ അഭിനേതാക്കൾ.
Discussion about this post

