ന്യൂഡൽഹി ; ജന്തർ മന്തറിൽ അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തിയതിന് അറസ്റ്റിലായ പാറ്റാ പാർട്ടി നേതാക്കൾ സൗരഭ് ദാസ്, അശുതോഷ് രങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരെ എസ്ഇഎം കോടതിയിൽ ഹാജരാക്കി. സൗരഭ് ദാസിനെയും അശുതോഷ് രങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്ക് മാറ്റി. .അതിക്രമിച്ചു കടക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, സമാധാന ഉടമ്പടി ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്
ആദ്യമായി കസ്റ്റഡിയിലായതിനാൽ അജിങ്ക്യ ഷിൻഡെക്ക് ജാമ്യം ലഭിച്ചെന്നാണ് വിവരം . തിഹാർ ജയിലിലെ സൗരവ് ദാസിനെ രണ്ടാം നമ്പർ ജയിലിലും അശുതോഷ് രങ്കയെ നാലാം നമ്പർ ജയിലിലുമാണ് പാർപ്പിച്ചിരിക്കുന്നത് . അതേസമയം ജന്തർ മന്തറിൽ സമാധാനപരമായ പ്രതിഷേധത്തിനിടെ ത്രിവർണ്ണ പതാക ഉയർത്തുന്നത് ഒരു കുറ്റമല്ലെന്ന് അവകാശപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി . യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമാണ്. വിദ്യാർത്ഥികൾ, യുവാക്കൾ, പത്രപ്രവർത്തകർ വ്യത്യസ്ത ബാനറുകൾ ആണെങ്കിലും പക്ഷേ ഉദ്ദേശ്യം ഒന്നുതന്നെയാണ്. എല്ലാ പ്രതിഷേധങ്ങളും ഒറ്റക്കെട്ടാണ് . ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഞങ്ങൾ അത് തിരികെ എടുക്കുമെന്നാണ് രാഹുലിന്റെ അവകാശവാദം.

