വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വീടിന് നേരെയുണ്ടായ തീവയ്പ്പിൽ നാല് മരണം. ദമ്പതികളായ കിം ഇംഗ്ലീഷ്, ഫിലിപ്പ് ഇംഗ്ലീഷ്, ഇവരുടെ മക്കളായ 12 വയസ്സുള്ള കല്ലം, ഒൻപത് വയസ്സുള്ള ജെയ്ഡൻ എന്നിവരാണ് മരിച്ചത്. ഇന്നലെ ആയിരുന്നു വീട്ടിൽ തീപിടിത്തം ഉണ്ടായത്.
14 ഉം ആറും വയസ്സുള്ള കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും ക്രംലിനിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് ഉള്ളത്. സംഭവത്തിൽ കൊലപാതകത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി വാട്ടർഫോർഡ് നഗരത്തിൽ തിരച്ചിൽ തുടരുകയാണ്.
Discussion about this post

