ഡബ്ലിൻ: എഐയുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ആശങ്കകൾ വർധിക്കുന്നതിനിടെ ഡബ്ലിനിൽ അന്താരാഷ്ട്ര എഐ ഉച്ചകോടി നടക്കും. ഉച്ചകോടിയിൽ ഏകദേശം 1,500 പേരോളം പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡബ്ലിനിലെ ആർഡിഎസാണ് ഉച്ചകോടിയ്ക്ക് വേദിയാകുന്നത്.
ഈ വർഷം യൂറോപ്പിലെ എഐ മേഖലയുടെയും നയരൂപീകരണ വിദഗ്ധരുടെയും ഏറ്റവും വലിയ ഒത്തുചേരലുകളിൽ ഒന്നായിരിക്കും ഉച്ചകോടി. രാജ്യത്തിന്റെ യൂറോപ്യൻ യൂണിയൻ അധ്യക്ഷസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ഡബ്ലിൻ ഉച്ചകോടിയ്ക്ക് വേദിയാകുന്നത്. എഐയിലെ ഗവേഷണം, നവീകരണം, എന്നിവയ്ക്ക് പുറമേ സുരക്ഷ, സുരക്ഷാ പ്രശ്നങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചും ഉച്ചകോടി പരിശോധിക്കും.
Discussion about this post

