ഡബ്ലിൻ: ടെസ്കോയുടെ പ്രമുഖ റെഡി ബ്രേക്ക് ഒറിജിനൽ, ടെസ്കോ സൂപ്പർ സ്മൂത്ത് പോറിഡ്ജ് എന്നിവയുടെ ബാച്ചുകൾ തിരിച്ചുവിളിച്ചു. പ്രാണികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് ജനപ്രിയ ഉത്പന്നം തിരിച്ചുവിളിച്ചത്. ഈ ഉത്പന്നങ്ങൾ കൈവശമുള്ളവർ ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ടാണ് അതോറിറ്റി തിരിച്ചുവിളിക്കൽ നോട്ടീസ് പുറപ്പെടുവിച്ചത്. ട്രൈബോളിയു ജനുസ്സിൽപ്പെടുന്ന ചെറിയ പ്രാണികളെയാണ് ഇവയിൽ കണ്ടെത്തിയത്. ഉടനെ തന്നെ അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു. മാവ്, അരി, പാസ്ത, ധാന്യങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ എന്നിവയിലാണ് ഈ പ്രാണികൾ പ്രാധാനമായും കാണപ്പെടാറുള്ളത്.

