ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റ്. ഇതേ തുടർന്ന് കൗണ്ടികളിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് നിലവിൽ വന്നു. മൂന്ന് കൗണ്ടികളിലാണ് വാണിംഗ് ഉള്ളത്. രാവിലെ ആറ് മണി മുതൽ മുന്നറിയിപ്പ് നിലവിൽ വന്നിട്ടുണ്ട്. വൈകീട്ട് ആറ് വരെ ഇത് തുടരും.
ഗാൽവേ, മയോ, ഡൊണഗൽ എന്നീ കൗണ്ടികളിലാണ് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്. 12 മണിക്കൂർ നേരം ശക്തമായ കാറ്റിനൊപ്പം മഴയും ലഭിക്കാം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായേക്കാം. അതിനാൽ ജാഗ്രത പാലിക്കണം. തീരദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേകം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post

