തിരുവനന്തപുരം : കടുവാക്കുന്നേൽ കുറുവച്ചനാകാൻ എത്തി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യം അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെയാണ് അദ്ദേഹം ഷൂട്ടിംഗിനായി എത്തിയത്.
പൂജപ്പുര സെൻട്രൽ ജയിലിനുള്ളീലാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കുന്നത് . കോട്ടയം, പാല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സിനിമയാണെങ്കിലു ചിത്രത്തിലെ ഏറ്റവും പ്രധാനരംഗമാണ് പൂജപ്പുരയിൽ ചിത്രീകരിക്കുന്നത് .കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. രണ്ട് ദിവസമാണ് തിരുവനന്തപുരത്ത് ചിത്രീകരണം ഉണ്ടാവുക. ഒറ്റക്കൊമ്പന് ഒരു ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്.