തിരുവനന്തപുരം ; കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവൽ . സംഭവത്തിൽ ഒരാളെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു. മേള ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി വേദിയിൽ എത്തിയപ്പോഴാണ് റോമിയോ എന്ന യുവാവ് കൂവിയത് .
നിലവിൽ യുവാവ് മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് . ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അല്ല പിടിയിലായ യുവാവ് . കൈവശം ഉണ്ടായിരുന്നത് 2022 ലെ പാസാണ് . തിരുവനന്തപുരത്തെ നിശാഗന്ധിയിലായിരുന്നു ഉദ്ഘാടനം . എന്തിനാണ് ഇത്തരമൊരു പ്രതിഷേധം യുവാവ് നടത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല .
നടി ശബാന ആസ്മിയാണ് ചടങ്ങിലെ മുഖ്യ അതിഥി . 15 തിയേറ്ററുകളിലായി നടകുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും
Discussion about this post