വാടക ഗർഭധാരണത്തിലൂടെയാണ് നടി പ്രിയങ്ക ചോപ്രയും, ഭർത്താവ് ജോനാസ്സും മകളെ വരവേറ്റത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് ഈ താരദമ്പതികൾ മകള്ക്കു പേരു നൽകിയിരിക്കുന്നത്. മകൾ പിറന്ന വിശേഷവും മകളുടെ പേരുമൊക്കെ ആരാധകരുമായി പങ്ക് വച്ചിരുന്നു. ഇപ്പോൾ മാൾട്ടി മേരി ചോപ്ര ജോനാസിന്റെ പ്രീ ബർത്തും തുടർന്നുള്ള വൈകാരിക സമ്മർദ്ദകരമായ കാലഘട്ടത്തെയും കുറിച്ച് തുറന്നു പറയുകയാണ് പ്രിയങ്ക ചോപ്ര . അടുത്തിടെ നടന്ന പോഡ്കാസ്റ്റിൽ, താനും ഭർത്താവ് നിക്ക് ജോനാസും ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടങ്ങളിലൊന്ന് എങ്ങനെ മറികടന്നു എന്നതിനെക്കുറിച്ചും പ്രിയങ്ക സംസാരിക്കുന്നുണ്ട്.
“മാൾട്ടിയിലേക്കുള്ള ഞങ്ങളുടെ യാത്ര തന്നെ ദുഷ്കരമായിരുന്നതിനാൽ മുഴുവൻ കാര്യവും കഠിനമായിരുന്നു. ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറാണോ എന്ന് പോലും എനിക്കറിയില്ല, പക്ഷേ അത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു, അവൾ ഒരു അത്ഭുത കുഞ്ഞാണ്, കാരണം ആ സമയത്ത് അവൾ എന്റെ ഏക പ്രതീക്ഷയായിരുന്നു.
അവൾ 27 ആഴ്ചയിൽ വരുമെന്ന് പറഞ്ഞപ്പോൾ ഞാൻ ഡൗൺ ആയി . . എപ്പോഴും പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാളായതിനാൽ, എന്റെ തലച്ചോറിൽ ഒരു ചിന്തയും ഉണ്ടായിരുന്നില്ല. ഞങ്ങൾ ആശുപത്രിയിലേക്ക് പോയി.ഞങ്ങൾ അവളോടൊപ്പം എൻഐസിയുവിലേക്ക് പോയി. ഒരു സമയത്ത് ഞങ്ങളിൽ ഒരാൾക്ക് മാത്രമേ അകത്തേക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളൂ. ആദ്യമായി മാൾട്ടി കരഞ്ഞപ്പോൾ, അത് ഒരു പൂച്ചയുടെ കരച്ചിൽ പോലെയായിരുന്നു. ആ പ്രയാസകരമായ ദിവസങ്ങളിൽ കുടുംബം എന്നെ വളരെയധികം പിന്തുണച്ചു.അവൾ പർപ്പിൾ നിറമായിരുന്നു. ഞാൻ മരവിച്ചുപോയി. ആ നിമിഷം എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.
എൻഐസിയുവിൽ മാൾട്ടിയെ ശാന്തയും സുഖകരവുമായി നിലനിർത്താൻ താൻ ആത്മീയ രീതികൾ സ്വീകരിച്ചതായും “ പ്രിയങ്ക വിശദീകരിച്ചു.
‘ നിക്ക് അവൾക്കുവേണ്ടി ഗിറ്റാർ വായിക്കുകയും അവൾക്കുവേണ്ടി പാടുകയും ചെയ്യുമായിരുന്നു. മഹാമൃത്യുഞ്ജയ മന്ത്രം, ഗായത്രി മന്ത്രം, ഓം നമഃ ശിവായ മന്ത്രം തുടങ്ങിയ എന്റെ മന്ത്രങ്ങൾ വായിക്കുന്ന ഒരു ചെറിയ ഐപോഡ് എന്റെ കൈവശമുണ്ടായിരുന്നു. ഈ മന്ത്രങ്ങൾ കുഞ്ഞിന്റെ തൊട്ടിലിൽ മൃദുവായി മുഴങ്ങി. “ എന്നും പ്രിയങ്ക പറയുന്നു.

