തൃശൂർ : ലഹരി സംഘം വീട് കയറി അക്രമിച്ചതായി പരാതി. സംഭവത്തിൽ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂർ ചൂണ്ടൽ പാർവണം വീട്ടിൽ (76) നാണ് പരിക്കേറ്റത് . ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.
പ്രദേശത്ത് വർധിച്ചു വരുന്ന ലഹരി ഉപയോഗം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് വീട് കയറിയുള്ള അക്രമത്തിൽ കലാശിച്ചത്. ലീലയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമിസംഘം വീട്ടിലെ ജനാലകളും അടിച്ചു പൊട്ടിച്ചു. സംഭവമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസ് കേസെടുത്തു . മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post

