ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ 100 മില്യൺ ഫോളോവേഴ്സുള്ള ആദ്യത്തെ ലോക നേതാവും രാഷ്ട്രീയക്കാരനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . 2014 ലാണ് പ്രധാനമന്ത്രി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്നത്. ഇൻസ്റ്റാഗ്രാമിൽ മറ്റാരെയും പിന്തുടരാത്ത നേതാവാണ്നരേന്ദ്ര മോദി . മോദിയുടെ ഫോളോവേഴ്സ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോളോവേഴ്സിനേക്കാൾ ഇരട്ടിയാണ്. മറ്റ് അഞ്ച് ലോക നേതാക്കളുടെ ഫോളോവേഴ്സിന്റെ എണ്ണം മോദിയുടെ വ്യക്തിഗത ഫോളോവേഴ്സിന്റെ എണ്ണത്തേക്കാൾ കുറവാണ്.
ട്രംപിന് 43.2 മില്യൺ ഫോളോവേഴ്സുണ്ട്. 15 മില്യൺ ഫോളോവേഴ്സുമായി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയാണ് രണ്ടാം സ്ഥാനത്ത്. 14.4 മില്യൺ ഫോളോവേഴ്സുമായി ബ്രസീൽ പ്രസിഡന്റ് ലുലയാണ് രണ്ടാം സ്ഥാനത്ത്. 11.6 മില്യൺ ഫോളോവേഴ്സുമായി തുർക്കി പ്രസിഡന്റ് എർദോഗൻ അഞ്ചാം സ്ഥാനത്താണ്. മോദിക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ നേതാവ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. അദ്ദേഹത്തിന് 16.1 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്, തൊട്ടുപിന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 12.6 ദശലക്ഷം ഫോളോവേഴ്സുമായി രംഗത്തുണ്ട്.

