പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരിക്കേറ്റു. ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിലാണ് ചക്ക വീണത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് സംഭവം.
കൗണ്ടറിൽ നിന്ന് മരുന്ന് വാങ്ങി മടങ്ങുമ്പോഴാണ് അപകടം. കാഷ്വാലിറ്റി വകുപ്പിന് മുന്നിലുള്ള മരത്തിൽ നിന്നാണ് ചക്ക തലയിൽ വീണത്. പിന്നാലെ ഗംഗാധരൻ നായർ അബോധാവസ്ഥയിലായി. ഒപ്പമുള്ളവർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. തലയ്ക്കും കാൽമുട്ടിനും കൈമുട്ടിനും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെങ്കിലും നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
Discussion about this post

