സുന്ദർ സി സംവിധാനം ചെയ്ത് നയൻതാര നായികയാകുന്ന “മൂക്കുത്തി അമ്മൻ 2” എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു. ഒരു കോടി രൂപ മുടക്കി മൂക്കുത്തി അമ്മന്റെ പൂജക്കായി ഒരുക്കിയ സെറ്റിലാണ് ചടങ്ങുകൾ നടന്നത്. മൂക്കുത്തി അമ്മൻ ഒരുങ്ങുന്നത് നൂറു കൊടിക്ക് മുകളിലുള്ള ബഡ്ജറ്റിലാണ്.
തമിഴ് ചലച്ചിത്ര മേഖലയിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ വേൽസ് ഫിലിം ഇന്റർനാഷണൽ, ഐവി എന്റർടൈൻമെന്റുമായി സഹകരിച്ച് സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂക്കുത്തി അമ്മൻ 2 . അവ്നി സിനിമാക്സ് (പ്രൈ) ലിമിറ്റഡും റൗഡി പിക്ചേഴ്സും ചേർന്ന് ചിത്രത്തിന്റെ സഹ നിർമ്മാണം നിർവ്വഹിക്കുന്നു.
1 കോടി രൂപയുടെ ആഡംബരപൂർണ്ണമായ സെറ്റ് വർക്കുകളിൽ ഗംഭീരമായ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. അഭിനേതാക്കളും അണിയറപ്രവർത്തകരും ചലച്ചിത്രമേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മൂക്കുത്തി അമ്മൻ 2 അതിശയിപ്പിക്കുന്ന ആക്ഷൻ, ശക്തമായ കഥാ പശ്ചാത്തലം, പരിധിയില്ലാത്ത ചിരി എന്നിവയുള്ള ഒരു മുഴുനീള എന്റർടെയ്നറായിരിക്കും.
നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ദുനിയ വിജയ് പ്രതിനായക വേഷത്തിൽ എത്തുന്നു. യോഗി ബാബു ഹാസ്യനടനായി അഭിനയിക്കുന്ന ചിത്രത്തിൽ റെജീന കസാൻഡ്ര പ്രധാന വേഷം ചെയ്യുന്നു. ഉർവശി, അഭിനയ, രാമചന്ദ്ര രാജു, അജയ് ഘോഷ്, സിങ്കം പുലി, വിച്ചു വിശ്വനാഥ്, ഇനിയ, മൈന നന്ദിനി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.