പുതിയ സിനിമയ്ക്കായിട്ടുള്ള മോഹൻലാലിൻ്റെ ലുക്ക് കണ്ട് സോഷ്യൽ മീഡിയയിൽ ആഘോഷം തീർത്ത് ആരാധകർ. ഏറെ നാളായി കാത്തിരിക്കുന്ന ഒരു ലുക്കാണ് താരം പങ്കുവെച്ചിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.
തരുൺ മൂർത്തി ഒരുക്കുന്ന L366 എന്ന താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് മോഹൻലാൽ ഏറെ നാളുകൾക്ക് ശേഷം താടി ക്ലീൻ ഷേവ് ചെയ്തിരിക്കുന്നത്. ‘ ചുമ്മാ ‘ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത് .
ഒടിയൻ സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ബോട്ടോക്സ് ചികിത്സയ്ക്ക് വിധേയമായിട്ടുണ്ടെന്നും, അതിന് ശേഷം താടിയുടെ ഭാഗത്തെ പേശികളിൽ വലിയ മാറ്റം ഉണ്ടായെന്നും , അതുകൊണ്ട് മോഹൻലാലിന് ഇനി താടിയില്ലാതെ സിനിമയിൽ അഭനയിക്കാൻ സാധിക്കില്ലെന്നുമായിരുന്നു പലരുടെയും അവകാശവാദം. ഇവരുടെ വായടപ്പിക്കുന്നതാണ് ലാലേട്ടന്റെ പുതിയ ഗെറ്റപ്പ്.
അതേസമയം മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന ‘തുടരും’ എന്ന ചിത്രത്തിനു ശേഷം മോഹൻലാൽ–തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് തൊടുപുഴയിൽ തുടക്കമായി. ‘തുടരും’ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ച (കോടതി രംഗം) അതേ സ്ഥലത്താണ് ഇന്ന് പുതിയ സിനിമയും തരുൺ ആരംഭിച്ചത്. പൂജ ചിത്രങ്ങളിൽ താടി വടിക്കാതെയാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.

