ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷടിക്കാൻ ടെക്നോളജി നിർമ്മാതാക്കളായ വെർട്ടിവ്. ലെറ്റർകെന്നിയിലെ സ്ഥാപനം വിപുലീകരിക്കുന്നതാണ് പുതിയ തൊഴിലവസരങ്ങൾക്ക് വഴി തുറക്കുന്നത്. 300 ഓളം അവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെടുക.
ലെറ്റർകെന്നിയിലെ സ്ഥാപനത്തിന്റെ സൗകര്യം കൂടുതൽ വിപുലമാക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവിലുള്ള സൗകര്യത്തിനൊപ്പം 7000 ചതുരശ്ര മീറ്ററിൽ കൂടിയുള്ള കെട്ടിട നിർമ്മാണത്തിനായി വെർട്ടിവ് ഡൊണഗൽ കൗണ്ടി കൗൺസിലിന് അപേക്ഷ സമർപ്പിക്കാനൊരുങ്ങുകയാണ്. എഐ, കൊളോക്കേഷൻ, ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്റർ എന്നിവയ്ക്ക് കൂടുതൽ പിന്തുണ നൽകുന്ന സൗകര്യങ്ങളാണ് പുതുതായി നിർമ്മിക്കുന്നത്.
Discussion about this post

