ഇന്ത്യയിൽ കാറുകളിലും മോട്ടോർ ബൈക്കുകളിലുമായി വിവിധ തരം നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ഈ നമ്പർ പ്ലേറ്റുകൾക്ക് പിന്നിൽ വ്യത്യസ്ത കാരണങ്ങളുമുണ്ട്. ഇന്ത്യയിൽ കാറുകളിൽ ഉപയോഗിക്കുന്ന വിവിധ തരം നമ്പർ പ്ലേറ്റുകൾ എന്തൊക്കെയെന്ന് അറിയാം.
ഇന്ത്യയിലെ ഏറ്റവും സാധാരണമായ നമ്പർ പ്ലേറ്റാണ് വെളുത്ത നമ്പർ പ്ലേറ്റ്. ഇവയിൽ കറുത്ത നിറത്തിലാണ് നമ്പർ എഴുതുന്നത് . . സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് വെള്ള നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത്. വെള്ള നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.
ഇന്ത്യയിൽ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ മഞ്ഞ നമ്പർ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. ടാക്സികൾ, ക്യാബുകൾ, ലോറികൾ, ബസുകൾ എന്നിവയ്ക്ക് മഞ്ഞ നമ്പർ പ്ലേറ്റുകൾ ഉണ്ട്. ഉടമയ്ക്ക് വാണിജ്യ ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ഈ നമ്പർ പ്ലേറ്റ് നൽകൂ.
ഇന്ത്യയിലെ എല്ലാ ഇലക്ട്രിക് വാഹനങ്ങളും പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. ഇലക്ട്രിക് കാറുകൾക്കും ബൈക്കുകൾക്കും ഇ-റിക്ഷകൾക്കും ബസുകൾക്കും മാത്രമേ ഈ നമ്പർ പ്ലേറ്റ് ഉപയോഗിക്കാൻ കഴിയൂ. ഇവയിൽ കറുപ്പിന് പകരം വെള്ള നിറമുള്ള അക്ഷരങ്ങളാണ് ഉപയോഗിക്കുന്നത് .
വാടക കാർ ഡീലർമാർ കറുത്ത നമ്പർ പ്ലേറ്റുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഈ നമ്പർ പ്ലേറ്റുള്ള വാഹനങ്ങളാണ് സാധാരണയായി ആഡംബര ഹോട്ടലുകളിൽ ഉപയോഗിക്കുന്നത്.
വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ നീല നമ്പർ പ്ലേറ്റുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. അവക്ക് വ്യത്യസ്ത കോഡുകൾ ഉണ്ട്. നയതന്ത്ര ആവശ്യങ്ങൾക്ക് മാത്രമാണ് ഇവ ഉപയോഗിക്കുന്നത്.
ഇന്ത്യയിൽ, RTO മുഖേന സ്ഥിരം രജിസ്ട്രേഷനായി കാത്തിരിക്കുന്ന വാഹനങ്ങൾക്ക് ചുവന്ന നമ്പർ പ്ലേറ്റുകൾ നൽകുന്നു. ഈ താൽക്കാലിക രജിസ്ട്രേഷൻ്റെ സാധുത സാധാരണയായി ഒരു മാസം വരെയാണ്. പല സംസ്ഥാനങ്ങളും ചുവന്ന നമ്പർ പ്ലേറ്റുള്ള വാഹനങ്ങളെ നിരത്തിലിറക്കാൻ അനുവദിക്കുന്നില്ല.