ഡബ്ലിൻ: ഡബ്ലിനിൽ അനധികൃതമായി കൈവശം സൂക്ഷിച്ച പണം പിടിച്ചെടുത്ത് പോലീസ്. ഡബ്ലിനിലെ സ്വോർഡ്സിൽ ആയിരുന്നു സംഭവം. പണത്തിന് പുറമേ ലഹരി ശേഖരവും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
1,88,450 യൂറോ ആയിരുന്നു പിടിച്ചെടുത്തത്. ഇതിനൊപ്പം കൊക്കെയ്നും പിടിച്ചെടുത്തു. ഇതിന്റെ മൂല്യം പരിശോധിച്ചുവരികയാണ്. 40 വയസ്സുള്ള പുരുഷനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

