- രാജീവ് ഭവൻ നിർമ്മിക്കാനുള്ള പണം നൽകിയത് മദ്യക്കമ്പനിയെന്ന് സൂചന : റായ്പൂരിലെ കോൺഗ്രസ് ആസ്ഥാനത്ത് ഇഡി റെയ്ഡ്
- ഇന്ത്യയെ തോൽപ്പിക്കും : ഇല്ലെങ്കിൽ ഞാൻ എന്റെ പേര് മാറ്റും : പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
- വെന്തുരുകി കേരളം : രണ്ട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
- ബംഗാൾ ഉൾക്കടലിൽ ഭൂചലനം ; പ്രകമ്പനം കൊൽക്കത്തയിലും
- ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെ ‘ പാകിസ്ഥാൻ സിന്ദാബാദ് ‘ മുഴക്കി ; യുവാവിന്റെ കടയ്ക്ക് നേരെ ബുൾഡോസർ നടപടി
- കിസാന് സമ്മാന് നിധി ; കര്ഷകര്ക്കു മോദി സർക്കാർ നൽകിയത് മൂന്നര ലക്ഷം കോടി രൂപ
- ആരോഗ്യകരമായ ഇന്ത്യ ആരംഭിക്കുന്നത് ശ്രദ്ധാപൂർവ്വമായ തെരഞ്ഞെടുപ്പുകളിലൂടെ : മോദിയ്ക്ക് നന്ദി പറഞ്ഞ് മോഹൻലാൽ
- പെണ്മക്കൾക്ക് മൊബൈൽ ഫോൺ വിലക്കിയിട്ടുണ്ട് : ടി വി കാണാനും അനുവദിക്കില്ല ; ഷഹീദ് അഫ്രീദി
Author: Anu Nair
ന്യൂഡൽഹി : ലഷ്കർ ഭീകരൻ സൽമാൻ റഹ്മാൻ ഖാനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ബെംഗളൂരു ജയിൽ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവർത്തന ഗൂഢാലോചന കേസിൽ എൻ ഐ എ തേടുന്ന ഭീകരനാണ് സൽമാൻ. സിബിഐയുടെ ഗ്ലോബൽ ഓപ്പറേഷൻസ് സെന്ററിന്റെ നേതൃത്വത്തിൽ എൻ ഐ എയുടെയും, ഇന്റർപോളിന്റെ കിഗാലി നാഷണൽ സെൻട്രൽ ബ്യൂറോയുടെയും സഹായത്തോടെയാണ് രഹസ്യ ദൌത്യം നടത്തിയത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സൽമാനെതിരെ യുഎപിഎ, ആയുധ നിയമം, സ്ഫോടകവസ്തു നിയമം എന്നിവ ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിനാണ് എൻഐഎയുടെ ആവശ്യപ്രകാരം ഇൻ്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ വെച്ച് നടന്ന സ്ഫോടന ഗൂഢാലോചനയിൽ ഇയാളും പങ്കാളിയായി. ബെംഗളൂരുവിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട യുവാക്കൾക്ക് സ്‌ഫോടക വസ്തുകൾ എത്തിച്ചതിൽ സൽമാന്റെ പങ്ക് ഏജൻസി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 25 നാണ് ബെംഗളൂരു പൊലീസിൽ നിന്ന് എൻഐഎ കേസ് ഏറ്റെടുത്തത്.
കൊച്ചി : നടൻ സൗബിൻ ഷാഹീറിൻ്റെ കൊച്ചിയിലെ ചലച്ചിത്ര നിർമാണ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് റെയ്ഡ്. ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടെന്ന കേസിലാണ് ഇഡി അന്വേഷണം ആരംഭിച്ചത് ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പിൽ കേസെടുത്തിരുന്നു. എന്നാൽ ആരോപണങ്ങൾ സൗബിൻ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസിന്റെ ഓഫീസും ,പുല്ലേപ്പടിയിലുള്ള ഡിസ്‌ട്രിബ്യൂട്ടേഴ്‌സിന്റെ ഓഫീസുമടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. സാമ്പത്തിക സ്രോതസുകളെ പറ്റിയാണ് പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.
കൊച്ചി : ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും , ക്ഷേത്രപരിസരത്ത് മഞ്ഞൾപൊടി വിതറുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇത്തരം കാര്യങ്ങൾ ആചാരത്തിന്റെ ഭാഗമല്ലെന്നും , മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു . ഇക്കാര്യത്തിൽ ഭക്തർക്കിടയിൽ അവബോധം ഉണ്ടാക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളികൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് വ്യക്തമാക്കി. മാളികപ്പുറത്ത് വസ്ത്രങ്ങള്‍ എറിയുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ഇത് ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രി തന്നെ പല തവണ പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി . . ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് അയ്യപ്പന്മാരെ അറിയിക്കാൻ അനൗൺസ്മെന്റ് ഉൾപ്പെടെ നടത്തണം . ശബരിമലയിൽ വ്ലോഗർമാർ വീഡിയോ ചിത്രീകരിക്കുന്നതിനെയും കോടതിവിമർശിച്ചു. അത്തരം കാര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം .പതിനെട്ടാം പടിയിൽ നിന്നുള്ള ദൃശ്യങ്ങളോ, ചിത്രങ്ങളോ പകർത്തരുത് . ദേവസ്വം ബോർഡ് അനുമതി നൽകിയവർക്ക് ചടങ്ങുകൾ ചിത്രീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
3500 കിലോ മീറ്റർ സ്ട്രൈക് ദൂരപരിധിയുള്ള , ആണവ വാഹക ശേഷിയുള്ള കെ 4 മിസൈൽ പരീക്ഷിച്ച് ഇന്ത്യ .ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ടിൽ നിന്നാണ് ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് . വിശാഖപട്ടണത്ത് ബംഗാൾ ഉൾക്കടലിലായിരുന്നു പരീക്ഷണം ഓഗസ്റ്റ് 29-നാണ് ഐഎൻഎസ് അരിഘട്ട് കമ്മീഷൻ ചെയ്തത്. ആദ്യത്തെ ആണവ മിസൈൽ അന്തർവാഹിനിയായ അരിഹന്തിൽ നിന്ന് വ്യത്യസ്തമായി കെ-4 മിസൈലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഓഗസ്റ്റിൽ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്ത ഐഎൻഎസ് അരിഘട്ടിൽ നിന്നുള്ള കെ-4 മിസൈലിന്റെ ആദ്യ പരീക്ഷണമായിരുന്നു ഇത്. ഇന്തോ-പസഫിക് സമുദ്ര മേഖലയിലെ 750 കിലോമീറ്റർ ദൂരപരിധിയിൽ നിരീക്ഷണത്തിന് ഐഎൻഎസ് അരിഘട്ട് ഉപയോഗപ്പെടുത്തും. മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാനും ഇതിന് സാധിക്കും.
ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ കഴുകാറുണ്ടോ എന്ന ചോദ്യത്തിനു കൃത്യമായി മറുപടി നൽകി മന്ത്രി അശ്വിനി വൈഷ്ണവ്. കോൺഗ്രസ് എം പി കുൽദീപ് ഇൻദോറയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. അടിസ്ഥാന ശുചിത്വ മാനദണ്ഡം പാലിക്കുന്ന കിടക്കകൾക്കായ് യാത്രക്കാർ പണം നൽകിയിട്ടും റെയിൽവേ പുതപ്പുകൾ കഴുകാറുണ്ടോ എന്നായിരുന്നു എം പി യുടെ ചോദ്യം.അതിന് യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ മാസത്തിൽ ഒരു തവണ കഴുകുമെന്ന് മന്ത്രി മറുപടി നൽകി. ക്വിൽറ്റ് കവറായി ഒരു ബെഡ് ഷീറ്റ് അധികം ബെഡ് റോൾ കിറ്റിൽ നൽകാറുണ്ടെന്നും മന്ത്രി പറഞ്ഞു.ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന ഷീറ്റുകൾ ഭാരം കുറഞ്ഞതും, ഉപയോഗിക്കാനും കഴുകാനും എളുപ്പം ഉള്ളതുമാണ്.യാത്രക്കാരുടെ സുരക്ഷയും,സൗകര്യവും കണക്കിലെടുത്ത് ബി ഐ എസ് മാനദണ്ഡം അടക്കം പാലിച്ചാണ് ഇവ കഴുകുന്നത്. കഴുകിയ ബ്ലാങ്കറ്റുകളുടെ ഗുണനിലവാരം പരിശോധിക്കാൻ വൈറ്റോ മീറ്ററുകളുമുണ്ട് – അദ്ദേഹം പറഞ്ഞു
ആലപ്പുഴ : നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ . സംഭവത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഗർഭകാലത്തെ സ്കാനിംഗിൽ വൈകല്യം തിരിച്ചറിയാത്തതിനാലാണ് നടപടി. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, ഡോ. പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്.ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്.സംഭവത്തിൽ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കുഞ്ഞിൻ്റെ കണ്ണും, ചെവിയും യഥാസ്ഥാനത്തല്ല, വായ തുറക്കുന്നില്ല, മലർത്തി കിടത്തിയാൽ നാക്ക് ഉള്ളിലേക്ക് പോകും , കാലിനും ,കൈയ്ക്കും വളവുണ്ട് . ഗർഭകാലത്ത് പലതവണ നടത്തിയെങ്കിലും സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. ഓരോ മാസവും സ്കാനിംഗ് നടത്തുമ്പോൾ കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും റെസ്റ്റ് എടുക്കണമെന്ന് മാത്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്. ഏഴാം മാസത്തെ സ്കാനിംഗിൽ കുഞ്ഞിന് ഫ്ലൂയിഡ് കൂടുതലാണെന്ന് പറഞ്ഞു. അഡ്മിറ്റായി മൂന്നാമത്തെ ദിവസം കുഞ്ഞിന് ഹൃദയമിടിപ്പ് കുറവാണെന്ന് ചൂണ്ടിക്കാട്ടി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ…
കോഴിക്കോട് ; വിവാദമായ പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി മർദ്ദനമേറ്റ് വീണ്ടും ആശുപത്രിയിൽ പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ നീമ (26) നെയാണ് ഭർതൃവീട്ടിൽ നിന്ന് പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം മുങ്ങിയ ഭർത്താവ് രാഹുലിന് പാലാഴിയിൽ നിന്ന് പോലീസ് പിടികൂടി. “മീൻകറിക്ക് പുളിയില്ല” എന്നതായിരുന്നു പുതിയ പ്രശ്നത്തിന് തുടക്കമിട്ടതെന്ന് യുവതി നൽകിയ മൊഴിയിൽ പറയുന്നു. ഞായറാഴ്ചയായിരുന്നു മർദ്ദനം നടന്നത്. തിങ്കഴാഴ്ച വീണ്ടും മർദ്ദിച്ചു. ചുണ്ടിനും ഇടത്തേ കണ്ണിനും പരിക്കുണ്ടെന്നാണ് യുവതിയെ ചികിത്സിച്ച ഡോക്ടർമാർ സ്ഥിരീകരിച്ചു. എറണാകുളത്ത് നിന്ന് മാതാപിതാക്കൾ എത്തിയാൽ നാട്ടിലേയ്ക്ക് പോകാൻ സൗകര്യം നൽകണമെന്നും യുവതി ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. പിന്നാലെ യുവതി ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. കസ്റ്റഡിയിലായ രാഹുലിനെതിരെ വധശ്രമത്തിനടക്കമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. നേരത്തെയും നീമ ഭർത്താവിനെതിരെ പരാതിനൽകിയിരുന്നു . പിന്നീട് പരാതി പിൻവലിച്ചു . സ്വന്തം വീട്ടുകാരാണ് ഭർത്താവിനെതിരെ മൊഴി നൽകാൻ പറഞ്ഞതെന്നും…
കൊച്ചി: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുടുംബം. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കുടുംബം, നൽകിയ ഹർജിയിൽ പറയുന്നു സമർപ്പിച്ചു. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് യാതൊരു നീക്കുപോക്കും ഇല്ലാത്ത സാഹചര്യമാണ്.നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് ആദ്യമേ തീരുമാനിക്കുകയും ആ നിഗമനത്തിലേക്ക് എത്തിക്കുന്ന രീതിയിൽ അന്വേഷണം നടത്തുകയുമാണ് ചെയ്തത്. അതേസമയം നവീൻ ബാബുവിന്റെ മരണത്തിന്റെ തെളിവുകൾ സംരക്ഷിക്കണമെന്നും , കളക്ടറുടെയും , പമ്പിന് അനുമതി തേടിയ പ്രശാന്തന്റെയും ഫോൺ കോൾ , ലൊക്കേഷൻ വിവരങ്ങൾ സംരക്ഷിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകൻ തലശേരി കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു . അന്വേഷണത്തെ തടസപ്പെടുത്തുകയല്ല , മറിച്ച് അന്വേഷണത്തിന് ഉപകാരപ്പെടും വിധം…
ന്യൂഡൽഹി : ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദുനേതാവും, ഇസ്‌കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്ത നീക്കത്തെ അപലപിച്ച് ഇന്ത്യ. ചിന്മയ് കൃഷ്ണ ദാസ് പ്രഭുവിനെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി അറസ്റ്റ് ചെയ്ത് ജാമ്യം നൽകാതെ ജയിലിലടച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം. ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാരിനോട് ഇന്ത്യ അഭ്യർത്ഥിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു . ബംഗ്ലാദേശിലെ മത ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം. സമാധാനപരമായുള്ള അഭിപ്രായപ്രകടനം നടത്താനുള്ള അവകാശത്തിൽ കൈകടത്തരുത് . ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും, വ്യാപാര സ്ഥാപനങ്ങളും , ആരാധനാലയങ്ങളും നശിപ്പിക്കുന്നത് അംഗീകരിച്ച് നൽകാനാകില്ല. സമാധാനപരമായി സമ്മേളിക്കുന്നതിനും അഭിപ്രായപ്രകടനം നടത്തുന്നതിനുമുള്ള അവരുടെ അവകാശം നിഷേധിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ധാക്ക വിമാനത്താവളത്തിൽ നിന്നും ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയെ അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.സംഭവത്തിൽ ഇന്ത്യ ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഇസ്‌കോൺ ആവശ്യപ്പെട്ടിരുന്നു. തങ്ങൾ ആര്യന്മാരാണെന്നും, ഈ…
ന്യൂഡൽഹി : ‘ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷൻ ‘ പദ്ധതിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി . വിവിധ ഗവേഷണ ലേഖനങ്ങളും ജേണലുകളും ഒരുകുടക്കീഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത് . ലളിതവും ഉപയോക്തൃ സൗഹൃദവുമായ ഡിജിറ്റൽ പ്രക്രിയയിലൂടെയാണ് പദ്ധതി നടപ്പാക്കുക ഒരു രാജ്യം ഒരു സബ്സ്ക്രിപ്ഷനായി 6,000 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റിൻ്റെ ഗവേഷണ വികസന സ്ഥാപനങ്ങൾക്കും പദ്ധതി ഗുണകരമാകും. സ്വയംഭരണാധികാരമുള്ള അന്തർ സർവകലാശാലാ കേന്ദ്രമായ ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ് വർക്ക് എന്ന കേന്ദ്ര ഏജൻസി ഏകോപിപ്പിക്കുന്ന ദേശീയ സബ്സ്ക്രിപ്ഷനിലൂടെയാണ് ജേണലുകളിലേക്കുള്ള പ്രവേശനം നൽകുക. 30 പ്രമുഖ അന്താരാഷ്ട്ര ജേണൽ പ്രസാധകരിൽ നിന്നായി 13,000 ഇ-ജേണലുകൾ ഇനി മുതൽ 6,300-ലധികം ഗവൺമെന്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്ര ഗവൺമെൻ്റ് ഗവേഷണ-വികസന സ്ഥാപനങ്ങൾക്കും ലഭ്യമാകും.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.