- മഹാകുംഭമേളയിൽ സ്നാനം ചെയ്ത് കൈകൂപ്പി അമൃത സുരേഷ്
- അഫാൻ മയക്കുമരുന്ന് ഉപയോഗിച്ചതായി എനിക്ക് അറിയില്ല : അവനെ കുറിച്ച് ആർക്കും മോശം പറയാനില്ലായിരുന്നു , ഇപ്പോൾ : അബ്ദുൾ റഹീം
- 27 വർഷം മുൻപുള്ള ആ ആരാധിക വീണ്ടുമെത്തി കുഞ്ചാക്കോ ബോബനെ തേടി
- മഹാകുംഭമേള ഇന്ന് സമാപിക്കും ; പുണ്യസ്നാനം ചെയ്തത് 64 കോടി ഭക്തർ
- ‘ എന്റെ കാശ് കൊണ്ട് എനിക്ക് ഇഷ്ടം ഉള്ള സിനിമ ഞാൻ ചെയ്യും ‘ : ഉണ്ണി മുകുന്ദൻ
- റേഷൻ കട വഴി വിതരണം ചെയ്യുന്ന ഗോതമ്പ് കഴിച്ചവരിൽ മുടി കൊഴിച്ചിൽ : രക്തത്തിൽ ഉയർന്ന അളവിൽ സെലിനിയം
- വയറിനോട് ചേർന്ന് അധിക കാലുകൾ ; 17 കാരനിൽ അപൂർവ്വ ശസ്ത്രക്രിയ ; നേട്ടം സ്വന്തമാക്കി എയിംസ്
- രാജീവ് ഭവൻ നിർമ്മിക്കാനുള്ള പണം നൽകിയത് മദ്യക്കമ്പനിയെന്ന് സൂചന : റായ്പൂരിലെ കോൺഗ്രസ് ആസ്ഥാനത്ത് ഇഡി റെയ്ഡ്
Author: Anu Nair
തമിഴ് ചിത്രം ഗാട്ടാ ഗുസ്തിയിൽ അഭിനയിക്കുന്നതിന് വേണ്ടി പത്ത് കിലോയോളം ഭാരം കൂട്ടേണ്ടി വന്നുവെന്ന് ഐശ്വര്യ ലക്ഷ്മി. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘വരത്തൻ, മായാനദി എന്നീ സിനിമകൾ കഴിഞ്ഞ ഉടനെ വന്ന സിനിമയാണ് ഗാട്ടാ ഗുസ്തി. അന്ന് ഇത് ചെയ്‌താൽ ശെരിയാവില്ല എന്നോർത്ത് വിട്ടതാണ്. കഥ മോശമായത് കൊണ്ടല്ല ഞാൻ ചെയ്താൽ ശെരിയാവില്ല എന്നതുകൊണ്ടാണ് വിട്ടത് ആരോഗ്യപരമായി ആ സിനിമ ചെയ്യാൻ എനിക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. ഷൂട്ടിംഗ് സമയത്ത് ഒരുപാട് പരിക്കുകളുണ്ടായി. ആദ്യ ഷോട്ട് തന്നെ പാളി. സിനിമയ്ക്ക് വേണ്ടി എനിക്ക് റെഡിയാകാനുള്ള സമയം കുറവായിരുന്നു. കഥാപാത്രത്തെ കണ്ടാൽ സ്ട്രോങ് ആണെന്ന് തോന്നണം. അതിന് വേണ്ടി പത്ത് കിലോ വണ്ണം കൂട്ടിയിരുന്നു. വണ്ണം വയ്ക്കാൻ അഞ്ച് മാസമെടുത്തു’. അന്ന് പരിക്കൊക്കെ പറ്റി. എങ്ങനെ പറ്റുന്നുവെന്ന് പോലും അറിയില്ല. നായികന്മാരൊക്കെ എങ്ങനെയാണ് ഈ ഫൈറ്റ് സീനൊക്കെ ചെയ്യുന്നതെന്ന് ഞാൻ ചിന്തിച്ചുപോയി. ഗുസ്തി പരിശീലിച്ച് ആദ്യ ഷോട്ട്…
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ് .പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തിൽ മഴ ശക്തമാക്കുക.ഡിസംബർ ആദ്യവാരം കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത് പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ ഇടുക്കി , എറണാകുളം , തൃശൂർ, പാലക്കാട് ,മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം , എറണാകുളം, ഇടക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെലോ അലർട്ട് ആയിരിക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ചെന്നൈ ; ആഞ്ഞടിച്ച ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ ദുരിതം വിതയ്ക്കുകയാണ്. നാടും നഗരവും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയിൽ നാലു മരണമാണ് റിപ്പോർട്ട് ചെയ്തത് . ഒഡിഷ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനെത്തിയ സ്വദേശി ചന്ദ്രൻ വൈദ്യുതാഘാതമേറ്റാണ് മരിച്ചത് . സ്വകാര്യ ഷോറൂമിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. ബ്രോഡ്‌വേയിലെ വീടിനടുത്തുള്ള എടിഎം കിയോസ്കിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. എടിഎം കിയോസ്‌കിൻ്റെ വാതിൽ തള്ളുന്നതിനിടെ ചന്ദ്രൻ തെന്നി പുറത്തേയ്ക്ക് വീണു. ഇതിനിടെ ഇലക്‌ട്രിക് പോസ്റ്റിന് അടുത്തുള്ള ഇരുമ്പ് തൂണിൽ അബദ്ധത്തിൽ പിടിച്ചു. കേടായ കേബിളിൽ നിന്ന് ഷോക്കേറ്റ ചന്ദ്രൻ റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാരാണ് മൃതദേഹം വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് പോലീസിനെ അറിയിച്ചത് .
കണ്ണൂർ: സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ പരിശീലനം നേടിയവർ വരുന്നുവെന്ന് ഇ.പി ജയരാജൻ. സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയരാജൻ . സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്‌റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകി ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നുണ്ട്. രാജ്യത്തിന്റെ പല മേഖകളിലായി അവരുടെ പ്രവർത്തനം വ്യാപിക്കുകയാണ് . അതിന്റെ ഭാഗമായാണ് ഇവിടെ വലതുപക്ഷ ശക്തികൾ മാധ്യമങ്ങളെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണം നടത്തുന്നത്. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു. ഇതു തിരിച്ചറിയാൻ നമ്മുടെ സഖാക്കൾക്ക് കഴിയാതെ പോകുന്നു . ഈ രീതിയിലുള്ള ആക്രമണങ്ങൾ നടത്തിയാണ് ലോകത്തെ പല കമ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത് . മാധ്യമങ്ങളെ പണംകൊടുത്ത് ആസൂത്രിതമായി ഉപയോഗിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർ ഉണർന്നു പ്രവർത്തിക്കണം. പാർട്ടിക്കുള്ളിൽ വിമർശനങ്ങളാകാം .പക്ഷെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നുവെന്ന പേരിൽ ഓരോ വാർത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ് . പാർട്ടി പ്രവർത്തകർ തമ്മിൽ മാനസിക ഐക്യവും…
വാഷിംഗ്ടൺ : ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. എംബിഎ വിദ്യാർത്ഥിയായ 22 കാരൻ സായ് തേജ നുകരാപു ആണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ ഖമ്മം ജില്ല സ്വദേശിയാണ്. ഷിക്കാഗോയ്ക്ക് സമീപമുള്ള ഗ്യാസ് സ്റ്റേഷനിൽ വച്ച് അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. എംബിഎ പഠനത്തിനായെത്തിയ സായ് പെട്രോൾ പമ്പിൽ പാർട് ടൈം ജോലിയും ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവമെന്ന് ഭാരത് രാഷ്ട്രസമിതി(ബിആര്‍എസ്) നേതാവ് മധുസൂദന്‍ താത്ത അറിയിച്ചു. സംഭവം നടക്കുമ്പോൾ ഇയാൾ ഡ്യൂട്ടിയിൽ അല്ലായിരുന്നുവെന്നും സഹപ്രവർത്തകനെ സഹായിക്കാൻ നിന്നതാണെന്നും മാതാപിതാക്കൾ പറഞ്ഞു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തേജയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും അവര്‍ പറഞ്ഞു. സംഭവത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അപലപിച്ചു.
താനൊരു റോക്ക് സ്റ്റാറായി മാറണമെന്ന് ആഗ്രഹിച്ച അമ്മാവന് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ച് ഫ്ലോറിഡയിൽ നിന്നുള്ള മ്യുസീഷ്യൻ. യുട്യൂബിൽ ‘മിഡ്‌നൈറ്റ് പ്രിൻസ്’ എന്ന് അറിയപ്പെടുന്ന ആർട്ടിസ്റ്റാണ് തൻ്റെ ‘അങ്കിൾ ഫിലിപ്പി’ൻ്റെ അസ്ഥികൂടം ഉപയോഗിച്ച് ഗിറ്റാർ നിർമ്മിച്ചത്. 1996 -ൽ ഗ്രീസിൽ വച്ച് മോട്ടോർ സൈക്കിൾ അപകടത്തിൽ പ്രിൻസിന്റെ ഫിലിപ്പ് മരണപ്പെടുന്നത് . അന്ന് അദ്ദേഹത്തിന് 28 വയസ്സായിരുന്നു. അദ്ദേഹത്തിൻ്റെ അസ്ഥികൂടം പ്രദേശത്തെ ഒരു മെഡിക്കൽ കോളേജിന് ദാനം ചെയ്തു. ഏകദേശം രണ്ടു പതിറ്റാണ്ടോളം ഗവേഷണത്തിനായി അത് അവിടെ സൂക്ഷിച്ചു. പിന്നീട് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി യഥാർത്ഥ അസ്ഥികൾ ഉപയോഗിക്കുന്നത് ഗ്രീസിൽ നിരോധിച്ചു. അതിനാൽ, കോളേജിന് അസ്ഥികൂടം തിരികെ നൽകേണ്ടിവന്നു. അപ്പോഴാണ് ഫിലിപ്പിൻ്റെ ഭൗതികാവശിഷ്ടങ്ങൾ അടുത്തുള്ള ഒരു സെമിത്തേരിയിൽ സൂക്ഷിക്കാൻ പ്രിൻസിന്റെ കുടുംബം തീരുമാനിച്ചത്. അതിനുള്ള വാടക കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. ആ സമയത്ത് പ്രിൻസ് ചില തീരുമാനങ്ങൾ എടുത്തു. ഫിലിപ്പിന്റെ അസ്ഥികൂടം ഉപയോഗിച്ച് ഗിത്താർ നിർമ്മിക്കുക ‘Skelecaster’ എന്നാണ് പ്രിൻസ് അതിന് പേര്…
കൊൽക്കത്ത : ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് സർക്കുലർ ഇറക്കി കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രി . ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശികളായ ആർക്കും ചികിത്സ നൽകില്ലെന്നാണ് വടക്കൻ കൊൽക്കത്തയിലെ ജെഎൻ റേ ആശുപത്രി അധികൃതർ ഔദ്യോഗികമായി അറിയിച്ചത് . . ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ ബംഗ്ലാദേശിൽ വർധിക്കുകയാണെന്നും , ബംഗ്ലാദേശികൾ ഇന്ത്യൻ പതാകയെ അടക്കം അപമാനിച്ചുവെന്നും ഇതാണ് കടുത്ത തീരുമാനത്തിന് പിന്നിലെന്നുംജെഎൻ റേ ആശുപത്രി അറിയിച്ചു. “ത്രിവർണ്ണ പതാകയെ അപമാനിക്കുന്നവരെ ചികിത്സിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. ഇന്ത്യ മുന്നിൽ നിന്നാണ് സ്വാതന്ത്ര്യം നേടിക്കൊടുത്തത്. എന്നാൽ ഇന്ന് ഇന്ത്യാ വിരുദ്ധമായ നിലപാടാണ് അവർ സ്വീകരിക്കുന്നത്. മറ്റ് ആശുപത്രികളും സമാനമായ നടപടികൾ സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ജെഎൻ റേ ആശുപത്രിയിലെ ഉദ്യോഗസ്ഥൻ സുബ്രാൻഷു ഭക്തൻ പറഞ്ഞു.നേരത്തെ ഗൈനക്കോളജിസ്റ്റായ ഇന്ദ്രാനില്‍ ഷായും ബംഗ്ലാദേശിൽ നിന്നുള്ള രോഗികളെ ചികിത്സിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശ് യൂണീവേഴ്സിറ്റി ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, ധാക്ക യൂണിവേഴ്സിറ്റി,നൊഖാലി സയന്‍സ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി…
കൊച്ചി: മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാൻ സിനിമയുടെ ചിത്രീകരണം പൂർത്തിയായി . സംവിധായകൻ കൂടിയായ പൃഥ്വിരാജ് തന്നെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം ഫേസ്ബുക്കിൽ പങ്ക് വച്ചത് . മാർച്ച് 27 നാണ് ചിത്രത്തിന്റെ റിലീസ് .മലയാളത്തിന് പുറമേ തെലുങ്കിലും , കന്നഡയിലും , തമിഴിലും എമ്പുരാൻ പ്രദര്‍ശനത്തിന് എത്തും. ‘ ഇന്ന് പുലർച്ചെ 5.35 ന് മലമ്പുഴ റിസർവോയറിന്റെ തീരത്ത് എമ്പുരാന്റെ അവസാന ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി. 117 ദിവസങ്ങൾക്കുള്ളിൽ തിയറ്ററുകളിൽ കാണാം’, എന്നാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. കലാകാരൻ എന്ന നിലയിൽ എന്നും നിധിപോലെ സൂക്ഷിക്കുന്ന സവിശേഷമായ അദ്ധ്യായമായിരിക്കും എമ്പുരാൻ എന്ന് മോഹൻലാലും ഫേസ്ബുക്കിൽ കുറിച്ചു. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തിയ ലൂസിഫർ ആഗോള ബോക്സ് ഓഫീസിൽ 150 കോടിയാണ് നേട്ടം കൊയ്തത്.എന്നാൽ എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയ്ക്കായിരിക്കില്ല . മറിച്ച് ഖുറേഷി അബ്രാമിനാകും പ്രാധാന്യമെന്നാണ് സൂചന മഞ്ജുവാര്യർ,…
കോഴിക്കോട് : കൊടുവള്ളിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച ജ്വല്ലറി ഉടമ ബൈജുവിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വര്‍ണം തട്ടിയെടുത്ത സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ കടയുടമയുടെ സുഹൃത്ത് രമേശ് ആണെന്ന് പൊലീസ്.കേസിലെ സൂത്രധാരനായ രമേശ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് വടകര റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. വലിയ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് രമേശ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട കൊടുവള്ളി സ്വദേശി ബൈജുവിന്റെ കടയുടെ സമീപത്ത് തന്നെ ആഭരണനിര്‍മാണ കട നടത്തുകയാണ് രമേശ്.രമേശിനെ കൂടാതെ വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു. രമേശന്‍ ഇവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടി. . കവര്‍ച്ചയ്ക്കുശേഷം സംശയം തോന്നാതിരിക്കാന്‍ ആക്രമിക്കപ്പെട്ട ബൈജുവിനെ രമേശ് കണ്ട് സംസാരിച്ചിരുന്നു.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൊടുവള്ളിയിലെ ചെറുകിട ആഭരണ നിര്‍മ്മാണശാല ഉടമ മൂത്തമ്പലം സ്വദേശി ബൈജുവിനെ കാറില്‍ എത്തിയ സംഘം…
ധാക്ക : ബംഗ്ലാദേശിലെ ഇസ്കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിന് പിന്നാലെ മറ്റൊരു ഹിന്ദു പുരോഹിതനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു . ചറ്റോഗ്രാമിൽ വച്ചാണ് ശ്യാം ദാസ് പ്രഭു എന്ന പുരോഹിതൻ അറസ്റ്റിലായത്.. ഔദ്യോഗിക അറസ്റ്റ് വാറന്റോ, മുന്നറിയിപ്പോ ഇല്ലാതെയാണ് ശ്യാം ദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ജയിലിൽ കിടക്കുന്ന ചിന്മയ് കൃഷ്ണ ദാസിനെ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റെന്നാണ് റിപ്പോർട്ടുകൾ .മറ്റൊരു പുരോഹിതനേക്കൂടി അറസ്റ്റ് ചെയ്ത വിവരം ഇസ്‌കോണിന്റെ ഉപാധ്യക്ഷന്‍ എക്സിലൂടെ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയാണ് ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.തങ്ങൾ ആര്യന്മാരാണെന്നും, ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളാണെന്നും , ഈ മണ്ണ് വിട്ട് പോകില്ലെന്നുമുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായത് . അറസ്റ്റിന് പിന്നാലെ രാജ്യത്തെ ഹിന്ദുസമൂഹം പ്രതിഷേധം കടുപ്പിച്ചിരുന്നു. സംഭവത്തിൽ ഇന്ത്യ ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഇസ്‌കോൺ രംഗത്തെത്തി.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.